വരി എഴുതാനില്ലൊരു വരിയും വെറുതേ ഫോണിനുമുന്നിൽ കുത്തിയിരുപ്പാ. ഒരു വരിയെഴുതാൻ കണ്ണുകൾ പൂട്ടി- യൊരാശയമതിനെത്തേടി നടപ്പാ. വരുന്നു വരിവരിയായീ വരികൾ വാലും തലയുമിതില്ലെന്നാലും, വരികൾ വരികൾ വരികൾ മാത്രം വരിയെഴുതാനുള്ളാശയിൽ നിന്നും. റഫീഖ്, വയലാർ, ഒ.എൻ.വീ സർ പുത്തഞ്ചേരിപ്പാട്ടുകൾ പോലെ ജീവൻ, പ്രണയം, പ്രതീക്ഷ പകരും വരികൾ ചുരത്താനറിയില്ലെങ്കിലു- മീരടികൾ, ചെറുപുഞ്ചിരികൾ അവ വാക്കിൽ ചാലിച്ചെഴുതിക്കൂട്ടണ- മതിലൊരു കവിതയുമില്ലെന്നറികിലു- മെഴുതാനുള്ളാെരു കൊതിതീർത്തീടാൻ. രാവിലെയിക്കഥ പറയുവതെന്തിവ നെന്തക്കിക്കാം നീ! വെറുതേ വാക്കുകൾകൂട്ടി കത്തിക്കുന്നതി- വനേറ്റവുമിഷ്ടം എന്നറിയില്ലേ? വരികളിലെന്തുണ്ടതുതിരയേണ്ട, കവിതയുമില്ലീപ്രണയവുമില്ല, നിരാശ, വിപ്ലവ ചിന്തകളില്ല, വരികളിലുള്ളത് വരികൾമാത്രം. ഹരികൃഷ്ണൻ ജി.ജി. 13 ഒക്ടോബർ 2020