1
മഴ
മഴ പാടുന്നു തോഴീ-
നിന്നുടലിൻ മോഹ സംഗീതം ...
നീയൊന്നാകെയെന്നിൽ
പടരും ധ്രുത താളം...(2)
ഇരവിൽ, രാത്രിമഴയിൽ-
നീ പകരുന്നാെരീണം...
ഇന്നെൻ തനുവാകെ മഴതൻ സംഗീതം...
മഴയായ്
നമ്മളാെന്നായ്
പകലിരവുകളറിയാതേ...
മിഴിയിൽ
കോർത്ത മിഴിൽ
കവിതകളെഴുതുകയായ്...
നിന്നിൽ നിന്നുവീശും
എന്നിലുലയും കാറ്റുപാേലെ...
എന്നിൽ നിന്നു പടരും
നീയുരുകുന്നൊരഗ്നിപോലെ...
നമ്മളാെന്നായ്...
ഒരു മഴയായതുപോലെ...
മഴ പാടുന്നു തോഴീ,
ഉടലിൽ രാഗം...
നീയൊന്നാകെയെന്നിൽ
പടരുന്ന താളം...
ഹരികൃഷ്ണൻ ജി.ജി.
12 ഒക്ടോബർ 2020
Comments
Post a Comment