Posts

4

ഓരാേ തവണ നിന്നെ ചുംബിക്കുന്നതും അവസാനത്തെ ചുംബനം പോലെയാകണം. അത്രമേൽ ഭ്രാന്തമായി. ഇനിയൊരിക്കലും കണ്ടുമുട്ടാത്ത രണ്ടുപേരെപ്പോലെ. ഓരാേതവണ നിന്നിൽ നിന്ന് മുഖമുയർത്തുന്നതും ഉടലിലെ അവസാന മറുകും ചുണ്ടിൽ കൊരുത്തുകൊണ്ടാകണം. അടുത്ത നിമിഷം അവയാെക്കെയും മാഞ്ഞുപോയേക്കുമെന്നപാേലെ. ഉന്മാദത്തിന്റെ താഴ്വവരയിൽ നമുക്ക് പുകച്ചുരുളുകളാവണം. നീറിപ്പിടിക്കുന്ന ചവറുകൂനയിൽ നിന്ന് പഞ്ഞിമേഘങ്ങൾ പോലെ ഉയർന്ന് ഒടുവിലങ്ങാകാശത്തിൽ അലിഞ്ഞുചേരുന്ന പുകച്ചുരുളുകൾ. ഒരിക്കലും മടങ്ങിവരാനാഗ്രഹിക്കാത്ത ഒരു മുങ്ങൽ വിദഗ്‌ധനെപ്പോലെ നിന്റെ അഗ്നിപർവതത്തിലേയ്ക്ക് എനിക്കെടുത്തു ചാടണം. നിന്റെ പൊള്ളുന്ന ചൂടിൽ ഉരുകി തിളയ്ക്കുന്ന ലാവയായി നിന്നിൽ ചേരണം.. . ഹരികൃഷ്ണൻ ജി.ജി. 13 ഒക്ടോബർ 2020

-

ചിലപ്പാേൾ തോന്നും ഈ ജീവിതത്തിൽ നമ്മുടെ പോരാട്ടം അവസാനിച്ചു, ഇനിയൊരു തിരിച്ചുവരവിന് ഇടയില്ല എന്നെല്ലാം. അപ്പാേൾ ഒരു മിന്നാമിനുങ്ങ് നുറുങ്ങു വെട്ടവുമായി നമുക്കു മുന്നിൽ പാറിക്കളിക്കും.  ആ വെളിച്ചം പ്രതീക്ഷയായി, വിശ്വാസമായി ഉള്ളിലേയ്ക്കുകയറും... ഒന്നും അവസാനിച്ചിട്ടില്ല. എല്ലാം തുടങ്ങാൻ പോകുന്നതേയുള്ളൂ... 😊 -ഹരി

5

വിടപറയാതെയുള്ള ഓരോ യാത്രകളും എന്നെങ്കിലും മടങ്ങിവരുമെന്ന പ്രതീക്ഷകൂടിയാണ്. വിട പറയാത്ത, ഒരിക്കലും മടങ്ങിവരില്ലെന്ന് ഉറപ്പുള്ള ഒരേയൊരു യാത്രയേയുള്ളൂ... ആ യാത്ര പുറപ്പെട്ട് കഴിയുമ്പോഴായിരിക്കും നമ്മളും നമ്മളെപ്പോലെ അനേകരും അവരെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കുന്നത് 

3

എഴുതുവാൻ എനിക്ക് ഏകാന്തത വേണം രതിക്ക് നഗ്നതയെന്നപാേലെ ഏതാെരാൾക്കൂട്ടത്തിനിടയിലും എത്ര ഉച്ചത്തിലുള്ള ബഹളത്തിലും കണ്ടെത്താനാകുന്ന  ഒരേകാന്തത...

2

വരി എഴുതാനില്ലൊരു വരിയും വെറുതേ ഫോണിനുമുന്നിൽ കുത്തിയിരുപ്പാ. ഒരു വരിയെഴുതാൻ കണ്ണുകൾ പൂട്ടി- യൊരാശയമതിനെത്തേടി നടപ്പാ. വരുന്നു വരിവരിയായീ വരികൾ വാലും തലയുമിതില്ലെന്നാലും, വരികൾ വരികൾ വരികൾ മാത്രം വരിയെഴുതാനുള്ളാശയിൽ നിന്നും. റഫീഖ്, വയലാർ, ഒ.എൻ.വീ സർ പുത്തഞ്ചേരിപ്പാട്ടുകൾ പോലെ ജീവൻ, പ്രണയം, പ്രതീക്ഷ പകരും വരികൾ ചുരത്താനറിയില്ലെങ്കിലു- മീരടികൾ, ചെറുപുഞ്ചിരികൾ അവ വാക്കിൽ ചാലിച്ചെഴുതിക്കൂട്ടണ- മതിലൊരു കവിതയുമില്ലെന്നറികിലു- മെഴുതാനുള്ളാെരു കൊതിതീർത്തീടാൻ. രാവിലെയിക്കഥ പറയുവതെന്തിവ നെന്തക്കിക്കാം നീ! വെറുതേ വാക്കുകൾകൂട്ടി കത്തിക്കുന്നതി- വനേറ്റവുമിഷ്ടം എന്നറിയില്ലേ? വരികളിലെന്തുണ്ടതുതിരയേണ്ട, കവിതയുമില്ലീപ്രണയവുമില്ല, നിരാശ, വിപ്ലവ ചിന്തകളില്ല, വരികളിലുള്ളത് വരികൾമാത്രം. ഹരികൃഷ്ണൻ ജി.ജി. 13 ഒക്ടോബർ 2020

1

മഴ മഴ പാടുന്നു തോഴീ-  നിന്നുടലിൻ മോഹ സംഗീതം ... നീയൊന്നാകെയെന്നിൽ പടരും ധ്രുത താളം...(2) ഇരവിൽ, രാത്രിമഴയിൽ- നീ പകരുന്നാെരീണം... ഇന്നെൻ തനുവാകെ മഴതൻ സംഗീതം...  മഴയായ് നമ്മളാെന്നായ് പകലിരവുകളറിയാതേ... മിഴിയിൽ കോർത്ത മിഴിൽ  കവിതകളെഴുതുകയായ്... നിന്നിൽ നിന്നുവീശും എന്നിലുലയും കാറ്റുപാേലെ... എന്നിൽ നിന്നു പടരും നീയുരുകുന്നൊരഗ്നിപോലെ... നമ്മളാെന്നായ്... ഒരു മഴയായതുപോലെ... മഴ പാടുന്നു തോഴീ, ഉടലിൽ രാഗം... നീയൊന്നാകെയെന്നിൽ പടരുന്ന താളം... ഹരികൃഷ്ണൻ ജി.ജി. 12 ഒക്ടോബർ 2020