4
ഓരാേ തവണ നിന്നെ ചുംബിക്കുന്നതും
അവസാനത്തെ ചുംബനം പോലെയാകണം.
അത്രമേൽ ഭ്രാന്തമായി.
ഇനിയൊരിക്കലും കണ്ടുമുട്ടാത്ത രണ്ടുപേരെപ്പോലെ.
ഓരാേതവണ നിന്നിൽ നിന്ന് മുഖമുയർത്തുന്നതും
ഉടലിലെ
അവസാന മറുകും ചുണ്ടിൽ കൊരുത്തുകൊണ്ടാകണം.
അടുത്ത നിമിഷം
അവയാെക്കെയും മാഞ്ഞുപോയേക്കുമെന്നപാേലെ.
ഉന്മാദത്തിന്റെ താഴ്വവരയിൽ
നമുക്ക്
പുകച്ചുരുളുകളാവണം.
നീറിപ്പിടിക്കുന്ന ചവറുകൂനയിൽ നിന്ന്
പഞ്ഞിമേഘങ്ങൾ പോലെ ഉയർന്ന്
ഒടുവിലങ്ങാകാശത്തിൽ അലിഞ്ഞുചേരുന്ന പുകച്ചുരുളുകൾ.
ഒരിക്കലും മടങ്ങിവരാനാഗ്രഹിക്കാത്ത
ഒരു മുങ്ങൽ വിദഗ്ധനെപ്പോലെ
നിന്റെ അഗ്നിപർവതത്തിലേയ്ക്ക്
എനിക്കെടുത്തു ചാടണം.
നിന്റെ പൊള്ളുന്ന ചൂടിൽ ഉരുകി
തിളയ്ക്കുന്ന ലാവയായി നിന്നിൽ ചേരണം...
ഹരികൃഷ്ണൻ ജി.ജി.
13 ഒക്ടോബർ 2020
ഗംഭീരം 🤩
ReplyDelete